കമ്പനി (2002)- (കാലഹരണപ്പെട്ട) ഒരു ചലച്ചിത്രനിരൂപണം
"സത്യ"യ്ക്കു ശേഷം രാം ഗോപാല്‍ വര്‍മ്മയില്‍ നിന്ന് വീണ്ടുമൊരു അധോലോക കഥ. "കമ്പനി"ക്ക് "സത്യ"യുമായുള്ള പ്രധാന വ്യത്യാസം അത് അവതരിപ്പിക്കപ്പെടുന്ന ക്യാന്‍വാസിന്‍റെ വലിപ്പമാണ്. ഒരു നഗരത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരന്‍റെ ജീവിതകഥയാണ് "സത്യ"യെങ്കില്‍ കമ്പനിയിലെ കഥാപാത്രങ്ങളില്‍ പലരും ജീവിക്കുന്ന വ്യക്തികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടെയും വ്യക്തിസംഘര്‍ഷങ്ങള്‍ തന്നെയാണ് സംവിധായകന്‍റെ ഭൂമിക. അങ്ങനെ "കമ്പനി"യും തികച്ചും വ്യക്തിപരമായ ഒരു അനുഭവമാകുന്നു. അധോലോകനായകന്‍ മാലിക്കിനോട് ജോലി ചോദിച്ചെത്തുന്ന ചന്തുവില്‍ കഥ തുടങ്ങുന്നു. വൈകാതെ തന്നെ ചന്തു മാലിക്കിന്‍റെ വിശ്വസ്തനാകുന്നു. നഗരത്തില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന അധോലോകസംഘം താണ്ഡവമാടുന്നു. പോലീസ് ജോയിന്‍റ് കമ്മീഷണറായെത്തുന്ന ശ്രീനിവാസന്‍ ഇവര്‍ക്കായി വല വീശുന്നു. അതില്‍ വീഴാതെ സംഘം ഹോങ്ങ്കോങ്ങിലേക്ക് കടക്കുകയും അവിടെ പുതിയ സാമ്രാജ്യം- "കമ്പനി"- സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് ചന്തുവും മാലിക്കുമായി പിരിയുന്നു. അവര്‍ തമ്മിലുള്ള യുദ്ധം നഗരത്തില്‍ അക്രമങ്