Posts

Showing posts from 2010

അസ്തമയങ്ങളോട് ഒരു പരാതി

Image
എണ്‍പതുകളുടെ ആദ്യകാലത്തിന്റെ ക്യാമ്പസ്‌ നായകന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി കടന്നുപോയ എന്റെ ബാല്യകൌമാരങ്ങളിലെ സാന്നിധ്യമാകുന്നതിനു കാരണം അമ്മയായിരുന്നു. വേണു നാഗവള്ളി എന്ന പോലെ ബാലചന്ദ്രമേനോനിലേക്കുമുള്ള എന്റെ പാലം അമ്മ തന്നെ. എനിക്ക് തോന്നുന്നത് അമ്മ കുറച്ചെങ്കിലും സിനിമാഭ്രാന്ത്‌ പുറമേ കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇവരെ രണ്ടു പേരെയും പറ്റിയാണ്. ദൂരദര്‍ശനില്‍ "ഉള്‍ക്കടല്‍" വന്നപ്പോള്‍ കുട്ടിയായിരുന്ന എന്നെ ബഹളം വയ്ക്കാതിരിക്കാന്‍ മുറിയില്‍ അടച്ചിട്ട് അതിലെ പാട്ടുകള്‍ അച്ഛനും അമ്മയും ടേപ്പ് റിക്കോര്‍ഡറില്‍ പകര്‍ത്തുന്നത് അത്ര മങ്ങാത്ത ഓര്‍മയായി മനസ്സിലുണ്ട്.

വലുതായി സിനിമ ഒറ്റയ്ക്ക് അടുത്തറിയാനും പഠിക്കാനും തുടങ്ങിയപ്പോള്‍ വേണു എന്ന എഴുത്തുകാരനോടും സംവിധായകനോടും ആരാധനയായി. ഒട്ടു മിക്ക സിനിമകളും ഒരേ അച്ചില്‍ വാര്‍ക്കപ്പെടുന്ന മലയാളത്തില്‍ അദ്ദേഹം പുതിയ genre-കള്‍ കാട്ടിത്തന്നു. ജനപ്രിയ ചേരുവകള്‍ സമൃദ്ധമായി വിതറുമ്പോഴും മദ്ധ്യവര്‍ത്തി സൌന്ദര്യബോധത്തിന്റെയും മദ്ധ്യവര്‍ഗ മൂല്യബോധത്തിന്റെയും രുചിയായിരുന്നു അവയ്ക്ക്. (ഇത് കൂടുതല്‍ വ്യക്തമാവാന്‍ ഇതിനു നേരെ എതിരെ നട…

കമ്പനി (2002)- (കാലഹരണപ്പെട്ട) ഒരു ചലച്ചിത്രനിരൂപണം

Image
"സത്യ"യ്ക്കു ശേഷം രാം ഗോപാല്‍ വര്‍മ്മയില്‍ നിന്ന് വീണ്ടുമൊരു അധോലോക കഥ. "കമ്പനി"ക്ക് "സത്യ"യുമായുള്ള പ്രധാന വ്യത്യാസം അത് അവതരിപ്പിക്കപ്പെടുന്ന ക്യാന്‍വാസിന്‍റെ വലിപ്പമാണ്. ഒരു നഗരത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരന്‍റെ ജീവിതകഥയാണ് "സത്യ"യെങ്കില്‍ കമ്പനിയിലെ കഥാപാത്രങ്ങളില്‍ പലരും ജീവിക്കുന്ന വ്യക്തികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടെയും വ്യക്തിസംഘര്‍ഷങ്ങള്‍ തന്നെയാണ് സംവിധായകന്‍റെ ഭൂമിക. അങ്ങനെ "കമ്പനി"യും തികച്ചും വ്യക്തിപരമായ ഒരു അനുഭവമാകുന്നു.

അധോലോകനായകന്‍ മാലിക്കിനോട് ജോലി ചോദിച്ചെത്തുന്ന ചന്തുവില്‍ കഥ തുടങ്ങുന്നു. വൈകാതെ തന്നെ ചന്തു മാലിക്കിന്‍റെ വിശ്വസ്തനാകുന്നു. നഗരത്തില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന അധോലോകസംഘം താണ്ഡവമാടുന്നു. പോലീസ് ജോയിന്‍റ് കമ്മീഷണറായെത്തുന്ന ശ്രീനിവാസന്‍ ഇവര്‍ക്കായി വല വീശുന്നു. അതില്‍ വീഴാതെ സംഘം ഹോങ്ങ്കോങ്ങിലേക്ക് കടക്കുകയും അവിടെ പുതിയ സാമ്രാജ്യം- "കമ്പനി"- സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് ചന്തുവും മാലിക്കുമായി പിരിയുന്നു. അവര്‍ തമ്മിലുള്ള യുദ്ധം നഗരത്തില്‍ അക്രമങ്ങളുടെ …