അസ്തമയങ്ങളോട് ഒരു പരാതി
എണ്‍പതുകളുടെ ആദ്യകാലത്തിന്റെ ക്യാമ്പസ് നായകന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി കടന്നുപോയ എന്റെ ബാല്യകൌമാരങ്ങളിലെ സാന്നിധ്യമാകുന്നതിനു കാരണം അമ്മയായിരുന്നു. വേണു നാഗവള്ളി എന്ന പോലെ ബാലചന്ദ്രമേനോനിലേക്കുമുള്ള എന്റെ പാലം അമ്മ തന്നെ. എനിക്ക് തോന്നുന്നത് അമ്മ കുറച്ചെങ്കിലും സിനിമാഭ്രാന്ത് പുറമേ കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇവരെ രണ്ടു പേരെയും പറ്റിയാണ്. ദൂരദര്‍ശനില്‍ "ഉള്‍ക്കടല്‍" വന്നപ്പോള്‍ കുട്ടിയായിരുന്ന എന്നെ ബഹളം വയ്ക്കാതിരിക്കാന്‍ മുറിയില്‍ അടച്ചിട്ട് അതിലെ പാട്ടുകള്‍ അച്ഛനും അമ്മയും ടേപ്പ് റിക്കോര്‍ഡറില്‍ പകര്‍ത്തുന്നത് അത്ര മങ്ങാത്ത ഓര്‍മയായി മനസ്സിലുണ്ട്. വലുതായി സിനിമ ഒറ്റയ്ക്ക് അടുത്തറിയാനും പഠിക്കാനും തുടങ്ങിയപ്പോള്‍ വേണു എന്ന എഴുത്തുകാരനോടും സംവിധായകനോടും ആരാധനയായി. ഒട്ടു മിക്ക സിനിമകളും ഒരേ അച്ചില്‍ വാര്‍ക്കപ്പെടുന്ന മലയാളത്തില്‍ അദ്ദേഹം പുതിയ genre-കള്‍ കാട്ടിത്തന്നു. ജനപ്രിയ ചേരുവകള്‍ സമൃദ്ധമായി വിതറുമ്പോഴും മദ്ധ്യവര്‍ത്തി സൌന്ദര്യബോധത്തിന്റെയും മദ്ധ്യവര്‍ഗ മൂല്യബോധത്തിന്റെയും രുചിയായിരുന്നു അവയ്ക്ക്. (ഇത് കൂടുതല്‍ വ്യക്തമാവാന്‍ ഇതിനു നേരെ എതിരെ