Posts

Showing posts from November, 2009

ബ്ലോഗുകളെക്കുറിച്ച് തന്നെ...

പ്രശസ്ത ബ്ലോഗന്‍ ആയ  പയ്യനു മായി നടത്തിയ ഒരു ചാറ്റല്‍ ആണിത് (നടന്ന പടി തന്നെ ഇടുന്നു). അദ്ദേഹം  ഇവിടെ  പരാമര്‍ശിക്കുന്ന "തര്‍ക്കം" ഇതാണ്. ഇതില്‍ എന്‍റെ വാദഗതികള്‍ക്ക് വിശദീകരണം പിറകേ വരുന്നുണ്ട്. പയ്യന്‍റെ നയം അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞല്ലോ...   (ചാറ്റലുകളുടെ പൊതുസ്വഭാവം ഇതും പാലിക്കുന്നു- ചോദ്യം, ഉത്തരം എന്നിവ ഒരുമിച്ചു ഒന്നുമാവില്ല, ഒരുവന്‍ പറയുമ്പോള്‍ അത് ശ്രദ്ധിക്കാതെ വേറെ എന്തെങ്കിലും പറയുക, എല്ലാത്തിനുമുപരി പെയ്തുതീരാതെ ഇങ്ങനെ ചാറി നില്‍ക്കുക... ചാറ്റിയും ചാറ്റല്‍ കണ്ടും പരിചയമുള്ളവര്‍ക്ക് സംഗതി പ്രശ്നമാവില്ല എന്നാണു പ്രതീക്ഷ.) ഞാന്‍ : വയറിളക്കം എന്ന പ്രയോഗം  ഇവിടെ  നിന്നാണ്.   പയ്യന്‍ : established ആയ പല ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു പ്രശ്നം ഉണ്ട്... മറ്റേതൊരു മാധ്യമത്തെയും പോലെ ബ്ലോഗുകളുടെ foremost aim ഒരു community-യെ serve ചെയ്യുക എന്നുള്ളതാണ് എന്ന് അവര്‍ക്ക് ഒരു വിചാരം ഉണ്ട്. blog എന്ന മീഡിയത്തിനു ഒരൊറ്റ ലക്ഷ്യമേ ഉള്ളു... indidviual expression. ആര്‍ക്കും എന്തും എഴുതി വെക്കാവുന്ന anarchist extreme‍... അതാണ്‌ ഓരോ ബ്ലോഗും... ബ്ലോഗുകളെ കീറിമുറിച്ച്‌ വിശകലനം ചെയ്യാന്